ലണ്ടൻ: വടക്കൻ അയർലൻഡ് മുൻ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററും വിമത നേതാവുമായിരുന്ന മാർട്ടിൻ മക്ഗിന്നസ് വിടവാങ്ങി. 66 വയസ്സായിരുന്നു. അസുഖബാധിതനായി ഡെറിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപൂർവ തരത്തിലുള്ള ഹൃദ്രോഗം ബാധിച്ച അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് രാജിക്കു പിന്നിലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞെങ്കിലും അസുഖംതന്നെയായിരുന്നു യഥാർഥ കാരണം. നിര്യാണത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അനുശോചിച്ചു.
ബ്രിട്ടൻ, െഎറിഷ്, യു.എസ് സർക്കാറുകൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച െഎറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ (ഇറ) കമാൻഡർ ആണെന്ന കാര്യം മാർട്ടിൻ ഒരിക്കലും ഒളിച്ചുെവച്ചിരുന്നില്ല. 1950 മേയ് 30ന് ജനിച്ച മാർട്ടിൻ വളരെ ചെറുപ്പത്തിൽതന്നെ ഇറയിലെത്തി. 21ാം വയസ്സിൽ ഇറയുടെ ഡെപ്യൂട്ടി കമാൻഡർ ആയി. ഇരു അയർലൻഡുകളുടെയും െഎക്യത്തിനായി പരിശ്രമിച്ച നേതാക്കളിൽ ഒരാളായിരുന്നു. കഴിഞ്ഞ അയർലൻഡ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചിരുന്നു. 2007ലാണ് അേദ്ദഹം ഫസ്റ്റ് മിനിസ്റ്ററായി അധികാരേമറ്റത്. ബെർണാഡ്റ്റെ ആണ് ഭാര്യ. നാലു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.