Posted On
date_range Updated On
date_range യുവാവ് മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി
പാരിസ്: ഭീതിയൊഴിയാതെ വീണ്ടും ഫ്രാൻസ്. തലസ്ഥാനമായ പാരിസിനടുത്ത നഗരത്തിൽ കത്തിയുമായെത്തിയ യുവാവ് മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി. മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
ആക്രമിയെ പിന്നീട് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016 മുതൽ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ട ആളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിെൻറ കാരണം വ്യക്തമല്ല.
എന്നാൽ ആക്രമണത്തിെൻറ ഉത്തരവാദിത്തം തങ്ങളുടെ വെബ്സൈറ്റ് വഴി ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. 2015 മുതൽ ഭീകരാക്രമണത്തിെൻറ പിടിയിലാണ് ഫ്രാൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.