പാനമ രേഖകൾ പുറത്തു കൊണ്ടുവന്ന മാധ്യമപ്രവർത്തക സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

വല്ലേറ്റ: അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പാനമ പേപ്പർ രേഖകൾ പുറത്തുകൊണ്ടുവന്ന  സംഘത്തിന് നേതൃത്വം വഹിച്ച മാധ്യമപ്രവർത്തക ഡാഫ്നെ കരുനെ ഗലീസിയ കൊല്ലപ്പെട്ടു. മാള്‍ട്ടയില്‍ വീടിനടുത്ത് വെച്ച് കാറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിയാണ് ഗലീസിയ കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഗലീസിയ കൊല്ലപ്പെട്ടത്. വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കാർ പല കഷണങ്ങളായി പൊട്ടിത്തെറിക്കുകയായിരുന്നു.

'വൺ വിമൻ വിക്കിലീക്ക്സ് ' എന്നായിരുന്നു ഗലാസിയ അറിയപ്പെട്ടിരുന്നത്. ഇവരുടെ ബ്ലോഗുകൾ രാജ്യത്തെ എല്ലാ പത്രങ്ങളുടേയും സർക്കുലേഷനേക്കാൾ ഉയർന്ന തോതിൽ എത്തിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ സ്ഫോടനാത്മകമായ രാഷ്ട്രീയ വാർത്തകൾ ഇവർ പുറത്തു വിട്ടിട്ടുണ്ട്.

യൂറോപ്യൻ ദ്വീപ് രാഷ്ട്രമായ മാൾട്ടയിലെ പ്രധാനമന്ത്രിയും രണ്ട് അടുത്ത സഹായികളും നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ചായിരുന്നു ഇവരുടെ അവസാനത്തെ വാർത്ത. വധത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Tags:    
News Summary - Malta car bomb kills Panama Papers journalist -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.