ബ്രിട്ടനിൽ മലയാളി വനിതയുടെ ദൃഢനിശ്ചയം ഭര്‍ത്താവിനെ തിരികെയെത്തിച്ചത് ജീവിതത്തിലേക്ക്...

ലണ്ടന്‍: കോവിഡ് ബാധിതനായി മരണത്തോട് മല്ലിട്ട് വ​െൻറിലേറ്ററിലായിരുന്ന അമ്പലപ്പുഴക്കാരന്‍ റോയിച്ചൻ ചാക്കോ അവിശ്വസനീയമായി ജീവിതത്തിലേക്ക്. ഭാര്യ ലിജിയുടെ നിശ്ചയദാര്‍ഢ്യമാണ് റോയിയെ നഷ്ട്ടപ്പെട്ടുവെന്ന് കരുതിയ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

 

കോവന്‍ട്രിയില്‍ ആണ് കുടുംബം താമസിക്കുന്നത്. കോവിഡ് ബാധിതനായി നില വഷളായതിനെ തുടർന്ന് റോയിയെ വെന്‍റിലേറ്ററിലാക്കി. 56 ദിവസമാണ് അദ്ദേഹം വ​െൻറിലേറ്ററിൽ കഴിഞ്ഞത്.

സാധാരണ ഗതിയില്‍ ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ വ​െൻറിലേറ്ററിൽനിന്ന് മാറ്റുകയാണ് ആശുപത്രികൾ ചെയ്യുന്നത്. എന്നാല്‍ ഭര്‍ത്താവിനെ വ​െൻറിലേറ്ററിൽനിന്ന് മാറ്റാന്‍ ലിജി സമ്മതിച്ചില്ല. ഒടുവിൽ അവിശ്വസനീയമായി റോയിച്ചന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

Tags:    
News Summary - malayali covid patient britain-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.