ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അബദ്ധ നിര്‍ദേശം ജനം ഏറ്റെടുത്തു; പാര്‍ക്കുകളും ബീച്ചുകളും നിറഞ്ഞു

ലണ്ടന്‍: ലോക്ഡൗണ്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ അബദ്ധ നിര്‍ദേശങ്ങള്‍ ബ്രിട്ടനിലെ ജനങ്ങള്‍ അക്ഷരംപ്രതി ഏറ്റെടുത്തു. ലോക്ഡൗണ്‍ നിബന്ധനകളെ കാറ്റില്‍പറത്തി പാര്‍ക്കുകളിലും ബീച്ചുകളിലും ശനിയാഴ്ച ജനം തിങ്ങിനിറഞ്ഞു. 

രണ്ടു മാസത്തെ പൂര്‍ണ ലോക്ഡൗണിന് ശേഷമുള്ള ആദ്യത്തെ വാരാന്ത്യമായിരുന്നു ശനിയാഴ്ച. പീക് ഡിസ്ട്രിക്റ്റ്, ഡോര്‍സറ്റ് ബീച്ച്, ലാങ്ങറ്റ് റിസര്‍വോയര്‍, പ്രിംറോസ് ഹില്‍ തുടങ്ങി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെട്ടു. 

ബ്രിട്ടനിൽ ശനിയാഴ്ച 468 പേര്‍ക്ക് കൂടി കോവിഡ് ബാധ മൂലം ജീവന്‍ നഷ്ടമായി. മൊത്തം മരണസംഖ്യ 34,000 കടന്നു. 2,40,161 പേര്‍ യു.കെയില്‍ ചികിത്സയിലുണ്ട്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുത്തനെ കുറയുമ്പോഴും ബ്രിട്ടനിലെ മരണസംഖ്യ ഉയര്‍ന്നു നില്‍ക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ മരണനിരക്ക് ഇപ്പോള്‍ 200ല്‍ താഴെയാണ്.

ലോക്ഡൗൺ സംബന്ധിച്ച് അവ്യക്തമായ നിര്‍ദേശങ്ങളാണ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നൽകിയത്. പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ ഇതിനെതിരെ ശക്തമായി രംഗത്ത്‌ വന്നിരുന്നു. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുകയാണ് രാജ്യത്ത്. 

Tags:    
News Summary - lockdown eases in britain -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.