ലെനാര്‍ഡ് കോഹന്‍ അന്തരിച്ചു

ഓട്ടവ: കനേഡിയന്‍ ഗായകനും ഗാനരചയിതാവുമായിരുന്ന ലെനാര്‍ഡ് കോഹന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ബ്ളെസിയുടെ പ്രണയം എന്ന സിനിമയില്‍ കോഹന്‍െറ പാട്ട് ഉപയോഗിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ആണ് ആ പാട്ട് പാടിയത്. കോഹന്‍െറ  ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. എന്നാല്‍, മരണകാരണം വ്യക്തമല്ല. അഗാധമായ ദുഖത്തോടുകൂടി വിഖ്യാത ഗായകനും ഗാനരചയിതാവുമായ  ലെനാര്‍ഡ് കോഹന്‍െറ മരണവാര്‍ത്ത അറിയിക്കുന്നു എന്നാണ് ഫേസബുക് പോസ്റ്റ്.

ദിവസങ്ങള്‍ക്കകം ലോസ് ആഞ്ജലസില്‍വെച്ച അദ്ദേഹത്തിന്‍െറ ഓര്‍മ പുതുക്കുന്ന ചടങ്ങ് നടക്കുമെന്നും ഫേസ്ബുക് പോസ്റ്റ് പറയുന്നു. ഒരുതലമുറയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സംഗീതജ്ഞനായിരുന്നു. ഗാനരചനയുടെ രീതിയില്‍ നൊബേല്‍ സമ്മാനജേതാവ് ബോബ് ഡിലനോടായിരുന്നു താരതമ്യപ്പെടുത്തിയത്. കാനഡയിലെ മൊണ്‍ട്രിയാലിലാണ് കോഹന്‍െറ ജനനം. സൂസന്ന, ഐ ആം യുവര്‍ മാന്‍ എന്നിവ അദേഹത്തിന്‍െറ ഹിറ്റ് ആല്‍ബങ്ങള്‍. ഏറ്റവും പുതിയ ആല്‍ബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. കാനഡയിലെ പ്രശസ്തരായ ഗായകരില്‍ ഒരാളായ കോഹന്‍ 2008ല്‍ റോക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം ഫൗണ്ടേഷനിലത്തെി.

ജൂത കൂടുബത്തില്‍ ജനിച്ച കോഹന്‍ പിന്നീട് സെന്‍ ബുദ്ധിസത്തില്‍ ആകൃഷ്ടനാവുകയായിരുന്നു. 1994 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ണമായും സംഗീതത്തില്‍നിന്ന് വിട്ടുനിന്ന് ലോസ് ആഞ്ജലസിലെ സെന്‍ സെന്‍ററിലായിരുന്നു കോഹന്‍ താമസിച്ചത്.  വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംഗീതത്തിലേക്കുള്ള മടങ്ങിവരവിനോട്,  ജീവിതം ഒരുപാട് പ്രശ്നങ്ങളും തിരിച്ചടികളും നിറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ കൂറെ അച്ചടക്കം പഠിച്ചു. ഇനി സംഗീതത്തിലേക്ക് മടങ്ങാം എന്നായിരുന്നു പ്രതികരണം.

 

Tags:    
News Summary - leonard cohen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.