സാമ്പത്തിക തിരിമറി: ഐ.എം.എഫ് മേധാവി കുറ്റക്കാരിയാണെന്ന് ഫ്രഞ്ച് കോടതി

പാരിസ്: അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ സാമ്പത്തിക തിരിമറി കേസില്‍ കുറ്റക്കാരിയാണെന്ന് ഫ്രഞ്ച് കോടതി. ഫ്രാന്‍സ് ധനകാര്യമന്ത്രിയായിരിക്കെ കുറ്റകരമായ അനാസ്ഥ കാണിച്ചതായി ചൂണ്ടിക്കാട്ടിയാണ് കോടതിവിധി.

2008ല്‍ ഒരു വ്യവസായിക്ക് അനര്‍ഹമായ രീതിയില്‍ പണം നല്‍കിയ കേസിലാണ് വിധി. എന്നാല്‍, ലഗാര്‍ദെക്ക് ശിക്ഷയനുഭവിക്കേണ്ടിവരില്ല. കേസില്‍ വിധിപറയുന്ന സമയത്ത് വാഷിങ്ടണിലായിരുന്നതിനാല്‍ ലഗാര്‍ദെ കോടതില്‍ ഹാജരായിരുന്നില്ല.

വിധിക്കെതിരെ ഉയര്‍ന്നകോടതിയെ സമീപിക്കുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതേ കേസില്‍ നിരവധിയാളുകളുടെ വിചാരണ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ലഗാര്‍ദെക്കെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭാവി കാര്യങ്ങള്‍ ആലോചിക്കുന്നതിന് ഉടന്‍ ഐ.എം.എഫ് ബോര്‍ഡ് യോഗം ചേരുമെന്ന് വക്താവ് അറിയിച്ചു.

Tags:    
News Summary - Lagarde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.