ല​ണ്ട​ൻ ആ​ക്ര​മി സൗ​ദി സ​ന്ദ​ർ​ശി​ച്ച​ത്​ സ്​​ഥി​രീ​ക​രി​ച്ചു

ലണ്ടൻ: ബ്രിട്ടീഷ് പാർലെമൻറിനു സമീപം ആക്രമണം നടത്തിയ  ഖാലിദ് മസ്ഉൗദ് മൂന്നു തവണ സൗദി സന്ദർശിച്ചതായി സൗദിയിലെ ബ്രിട്ടീഷ് എംബസി സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പഠിക്കുന്നതിനായാണ് ഖാലിദ് സൗദിയിലെത്തിയത്. 2005 നവംബറിൽ സൗദിയിലെത്തിയ ഖാലിദ് ഒരു വർഷക്കാലം അവിടെ തുടർന്നു. പിന്നീട് 2008 ഏപ്രിലിൽ വീണ്ടും  അവിടേക്ക് പോയി. 2009 ഏപ്രിൽ വരെ താമസിച്ചു.

െതാഴിൽവിസയിലാണ് സൗദിയിലെത്തിയത്. അതുകഴിഞ്ഞ് 2015 മാർച്ചിൽ വീണ്ടുമെത്തി. ആറു ദിവസം താമസിച്ചു മടങ്ങുകയായിരുന്നുവെന്നും എംബസി അധികൃതർ വ്യക്തമാക്കി. ഖാലിദി​െൻറ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലാത്തതിനാൽ സൗദി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നില്ല. ഖാലിദ് മസ്ഉൗദ് എന്ന പേര് സ്വീകരിക്കുന്നതിനു മുമ്പ് ആഡ്രിയൻ എംസ് എന്നായിരുന്നു അറിയപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 11 പേരിൽ ഏഴു പേരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. രണ്ടു പേരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ആക്രമണം നടത്തുന്നതിന് രണ്ടു മിനിറ്റുമുമ്പ് പ്രതി അയച്ച വാട്സ്ആപ് സന്ദേശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പ്രതിയെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ചോദ്യംചെയ്യൽ തുടരുന്നത്.  അതിനിടെ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും  സഹായിക്കാൻ ബ്രിട്ടനിലെ മുസ്ലിം സമൂഹം 37000ത്തോളം ഡോളർ സമാഹരിച്ചു. 1000പേരിൽനിന്നാണ് ഇത്രയും തുക ശേഖരിച്ചത്.

Tags:    
News Summary - khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.