ഇസ്​താംബൂൾ ഭീകരാക്രമണം; മരിച്ചവരിൽ രണ്ട്​ ഇന്ത്യക്കാരും

ഇസ്തംബൂള്‍: തുര്‍ക്കിയിലെ പ്രമുഖ നഗരമായ ഇസ്തംബൂളില്‍ പുതുവത്സരാഘോഷത്തിനിടെ നിശാക്ളബിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 16 പേര്‍ വിദേശികളാണ്. 21 പേരെ തിരിച്ചറിഞ്ഞു. 70 പേര്‍ക്ക് പരിക്കേറ്റു.  മുന്‍ രാജ്യസഭ എം.പിയും മുംബൈയിലെ ബില്‍ഡറുമായ അക്തര്‍ ഹസന്‍ റിസ്വിയുടെ മകന്‍ അബിസ് ഹസന്‍ റിസ്വിയും ഗുജറാത്ത് സ്വദേശി ഖുഷി ഷായുമാണ് മരിച്ച ഇന്ത്യക്കാര്‍. ഇരുവരുടെയും മരണം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ കുറിപ്പില്‍ സ്ഥിരീകരിച്ചു. തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡര്‍ അങ്ങോട്ട് തിരിച്ചതായും സുഷമ അറിയിച്ചു. 

റിസ്വി ബില്‍ഡേഴ്സിന്‍െറ ഉടമയായ അബിസ് റിസ്വി, നിരവധി ഹിന്ദി സിനിമകളുടെ നിര്‍മാതാവുകൂടിയാണ്. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.45ന് ബോസ്ഫറസ് തീരത്തുള്ള റെയ്ന ക്ളബിലാണ് ആക്രമണമുണ്ടായത്. കറുത്ത കോട്ട് ധരിച്ചത്തെിയയാള്‍ ക്ളബിലുണ്ടായിരുന്നവര്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിനു പിന്നില്‍ കുര്‍ദ് തീവ്രവാദികളോ ഐ.എസ് ഭീകരരോ ആയിരിക്കാമെന്ന് സംശയമുണ്ട്.

കൊല്ലപ്പെട്ടവരില്‍ അഞ്ചു സൗദി അറേബ്യന്‍ പൗരന്മാരുമുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരില്‍ 10 പേര്‍ സൗദി സ്വദേശികളാണ്. പുതുവത്സരാഘോഷത്തിന് 700ഓളം പേര്‍ ക്ളബിലത്തെിയിരുന്നു. തോക്കുധാരി വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെ ഇവര്‍ പരിഭ്രാന്തരായി ഓടി. നിരവധി പേര്‍ ബോസ്ഫറസ് കടലിലേക്ക് എടുത്തുചാടി.ഡിസംബറില്‍ 35 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന ഫുട്ബാള്‍ സ്റ്റേഡിയത്തിനു സമീപമാണ് ഞായറാഴ്ചയും ആക്രമണമുണ്ടായത്. ആക്രമണത്തെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ തുര്‍ക്കി മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കടുത്തഭാഷയില്‍ അപലപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ എന്നിവരും അപലപിച്ചു.

Tags:    
News Summary - Istanbul nightclub attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.