അങ്കാറ: ഇസ്ലാമിക മതപ്രബോധകൻ അദ്നാൻ ഒക്താർ എന്ന ഹാറൂൻ യഹ്യയെ വഞ്ചന കേസിൽ കസ്റ്റഡിയിലെടുത്തു. പരിണാമവാദത്തെ ഖണ്ഡിച്ച് നടത്തിയ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ലോകപ്രശസ്തി നേടിയ വ്യക്തിയാണിദ്ദേഹം. വഞ്ചന, കൈക്കൂലി, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇദ്ദേഹത്തെയും 80 അനുയായികളെയും കസ്റ്റഡിയിലെടുത്തത്.
ഇസ്തംബൂൾ സാമ്പത്തികകാര്യ കുറ്റകൃത്യ വിഭാഗമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്ത്രീകളുടെ രൂപങ്ങളുണ്ടാക്കി കൂടെ നിർത്തി പരിപാടികൾ അവതരിപ്പിച്ചതിെൻറ പേരിൽ മതപണ്ഡിത വൃത്തങ്ങളിൽനിന്ന് സമീപകാലത്ത് വൻ വിമർശനത്തിന് ഇദ്ദേഹം വിധേയമായിരുന്നു. ഇദ്ദേഹത്തിെൻറ സംഘത്തിനെതിരെ 235 അറസ്റ്റ് വാറൻറുകൾ നിലിവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.