കുർദ്​ ഹിതപരിശോധന ഭരണഘടനവിരുദ്ധമെന്ന്​ കോടതി

ബഗ്​ദാദ്​: ആഴ്​ചകൾക്കുമുമ്പ്​ കുർദ്​ മേഖലകളിൽ നടന്ന ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന്​ ഇറാഖ്​ സുപ്രീംകോടതി. സെപ്​റ്റംബർ 25ന്​ നടന്ന അഭിപ്രായ വോ​െട്ടടുപ്പാണ്​ രാജ്യത്തെ പരമോന്നത കോടതി അസാധുവാക്കിയത്​. വിധി ഇറാഖ്​ കുർദിസ്​താൻ മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ്​ സൂചന. ഹിതപ​രിശോധനയിൽ പ​െങ്കടുത്ത മഹാഭൂരിപക്ഷവും ഇറാഖിൽനിന്ന്​ വിട്ടുപോകുന്നതിനെ അനുകൂലിച്ചിരുന്നു. 

പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇറാഖ്​ സർക്കാറും കുർദ്​ നേതാക്കളും ചർച്ചകൾക്ക്​ സമയക്രമം നിശ്ചയിക്കണമെന്ന്​ നേരത്തെ യു.എൻ സുരക്ഷ കൗൺസിൽ നിർദേശിച്ചിരുന്നു. ഹിതപരിശോധന റദ്ദാക്കി പുതിയ ചർച്ചകൾ ആരംഭിക്കാമെന്ന്​ കുർദ്​ നേതാക്കൾ സമ്മതിച്ചിട്ടും സർക്കാർ വഴങ്ങിയിരുന്നില്ല. ഇതി​​െൻറ തുടർച്ചയായാണ്​ കോടതിവിധി. ​കുർദ്​ നേതാവ്​ മസ്​ഉൗദ്​ ബർസാനി ഇതേക്കുറിച്ച്​ പ്രതികരിച്ചിട്ടില്ല. പരമോന്നത കോടതി എന്തു വിധിച്ചാലും അംഗീകരിക്കുമെന്നും ദേശീയൈക്യത്തിന്​ പ്രാമുഖ്യം നൽകുമെന്നും നേരത്തെ കുർദിസ്​താൻ സർക്കാർ വ്യക്​തമാക്കിയിരുന്നു

Tags:    
News Summary - Iraqi Supreme Court declares Kurdish independence referendum unconstitutional- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.