തെഹ്റാൻ: കഴിഞ്ഞമാസം നടന്ന ഇറാനെ സ്തംഭിപ്പിച്ച പ്രക്ഷോഭത്തിനു പിന്നിൽ വിദേശശക്തികളാണെന്ന് രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അമേരിക്കക്ക് ഇക്കാര്യങ്ങളെ കുറിച്ചറിയാം. എന്നാൽ അവർക്ക് അവരുടെ ലക്ഷ്യത്തിലെത്താനായില്ല. പക്ഷേ, ഇതൊരു പ്രതികരണമില്ലാതെ അവസാനിക്കുമെന്ന് യു.എസ് കരുതരുത്. യു.എസിലും ബ്രിട്ടനിലുമിരുന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
ഡിസംബർ അവസാനത്തിൽ രൂപംകൊണ്ട പ്രക്ഷോഭത്തിൽ 22പേർ കൊല്ലപ്പെടുകയും 3700പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സർക്കാറിെൻറ നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇറാനിലെ പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.