ലണ്ടൻ: ബ്രിട്ടനിൽ വീട്ടിലുണ്ടായ തർക്കത്തിനിടെ ആദ്യഭാര്യയെ െകാലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന് ജീവപര്യന്തം ശിക്ഷ വിധിച്ചു. അശ്വിൻ ദ്വാദിയ എന്ന 51കാരനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കിരൺ ദ്വാദിയ എന്ന 41കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കുകയായിരുന്നു. കൊലപാതകക്കുറ്റം ഇയാൾ സമ്മതിച്ചിട്ടുണ്ട്.
വീട്ടിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിൽ െകാലപ്പെടുത്തുകയായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. പ്രതിയുടെ വാദം കോടതി മുഖവിലക്കെടുക്കാതെ ഇയാൾക്കെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. 2017 ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം. വഴക്കിനെ തുടർന്ന് കിരണിെൻറ വായ് പൊത്തിപ്പിടിക്കുകയും കഴുത്തിൽ ഞെക്കുകയും ചെയ്തപ്പോൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
സ്യൂട്ട്കേസിലാക്കിയ ഭാര്യയുടെ മൃതദേഹം വലിച്ചുെകാണ്ടുപോയി വഴിയിൽ ഉപേക്ഷിക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. 1988ൽ ഇന്ത്യയിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2014ൽ വിവാഹമോചിതരായ ശേഷവും അശ്വിനും കിരണും ഇവരുടെ രണ്ടുമക്കളും ഒരേ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.