വിലക്ക് ലംഘിച്ച് ഒഴിവുകാല വസതിയിൽ; ആസ്ട്രേലിയൻ മന്ത്രിക്ക് പിഴ ശിക്ഷ

സിഡ്നി: കോവിഡ് വൈറസ് ബാധയെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച പൊതുജനാരോഗ്യ നിർദേശങ്ങൾ ലംഘിച്ച ആസ്ട്രേലിയൻ മന്ത ്രിക്ക് പിഴ ശിക്ഷ. ഒഴിവുകാല വസതിയിൽ കഴിഞ്ഞ ആർട്ട് മിനിസ്റ്റർ ഡോൺ ഹാർവിന് 1,000 ആസ്ട്രേലിയൻ ഡോളറാണ് (48,090 ഇന്ത്യൻ രൂപ) ന്യൂ സൗത്ത് വെയിൽസ് സർക്കാർ പിഴ ചുമത്തിയത്.

ദശലക്ഷം ഡോളർ വിലമതിക്കുന്ന പേൾ ബീച്ച് ഹൗസിലാണ് ഈയാഴ്ചയിൽ മന്ത്രി ഒഴിവുകാലം ചെലവഴിച്ചത്. സിഡ്നിയിലെ വസതിയിൽ നിന്ന് ഒരു മണിക്കൂറിലധികം യാത്ര ചെയ്താണ് പേൾ ബീച്ച് ഹൗസിൽ ഡോൺ ഹാർവിൻ എത്തിയത്.

പൊലീസ് നടത്തിയ പരിശോധനയിൽ ഒഴിവുകാല വസതിയിൽ മന്ത്രി ഹാർവിൻ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ തെളിവായ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമീഷണർ മൈക്ക് ഫുള്ളർ അറിയിച്ചു.

Tags:    
News Summary - health order Issue: Australian minister Don Harwin fined -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.