ന്യൂയോര്‍ക്ക്: ടൈം മാഗസിെൻറ ഈ വര്‍ഷത്തെ വ്യക്തിയായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റാ തുൻബെര്‍ഗിനെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്നു.
2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെൻറിന് മുന്നില്‍ ആഗോള താപനത്തിനെതിരെ ഗ്രെറ്റ സമരം തുടങ്ങിയത്. സമരം ലോകം മുഴുവൻ ഏറ്റെടുത്തു. ലോക നേതാക്കള്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
ലോകത്തിെൻറ നന്മക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് ഗ്രെറ്റയെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതെന്ന് ടൈം മാഗസിന്‍ എഡിറ്റര്‍ എഡ്‍വാര്‍ഡ് ഫെല്‍സെന്‍തല്‍ പറഞ്ഞു. ഗ്രെറ്റ കവര്‍ ചിത്രമായുള്ള പുതിയ മാഗസിനും പുറത്തിറങ്ങി. യുവത്വത്തിെൻറ ശക്തി എന്ന അടിക്കുറിപ്പോടെയാണ് മാസിക പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.