Posted On
date_range Updated On
date_range ജർമനിയിലെ ആശുപത്രയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു
ബെർലിൻ :മധ്യജർമനിയിലെ ബോഹും നഗരത്തിലെ ബെർഗ്മാൻഷിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു മുറിയിൽ തീപിടുത്തമുണ്ടായത്. ഇതുവരെ തീയണക്കാൻ സാധിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.
ഏതാണ്ട് ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പൊലീസുകാരും രക്ഷാപ്രവർത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു അഗ്നിശമന സേനാ തലവൻ പറഞ്ഞു. ആശുപത്രിയുടെ ഒരു നില മുഴുവൻ കത്തി നശിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.