ബ്രി​ട്ട​നി​ൽ ഗാ​ന്ധി സ്​​റ്റാ​മ്പ്​  അ​ഞ്ച് ല​ക്ഷം പൗ​ണ്ടി​ന് ലേ​ലം ചെ​യ്തു

ലണ്ടൻ: മഹാത്മ ഗാന്ധിയുടെ ചിത്രങ്ങൾ പതിച്ച തപാൽ സ്റ്റാമ്പ് ബ്രിട്ടനിൽ അഞ്ചു ലക്ഷം (4,14,86000 രൂപ)പൗണ്ടിന് ലേലം ചെയ്തു. ഇന്ത്യൻ സ്റ്റാമ്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണിതെന്ന് ഡീലർ സ്റ്റാൻലി ഗിബ്സൺ പറഞ്ഞു. 1948ൽ പുറത്തിറങ്ങിയതാണീ 10 രൂപയുടെ സ്റ്റാമ്പ്. പർപ്പിൾ ബ്രൗൺ നിറത്തിൽ  നാല് സ്റ്റാമ്പുകൾ അടങ്ങിയ 13 എണ്ണമാണ്  പുറത്തിറക്കിയത്.  

നാല് എണ്ണം അടങ്ങിയ ഒരു സെറ്റായി ഇന്ത്യൻ സ്റ്റാമ്പുകൾ പുറത്തിറക്കുന്നത് അപൂർവമാണ്. ഇത്തരത്തിലുള്ള മറ്റൊരു സെറ്റ് കഴിഞ്ഞ വർഷം സ്റ്റാൻലി ഗിബ്സൺ ഒരു ലക്ഷത്തി അറുപതിനായിരം പൗണ്ടിന് വിറ്റിരുന്നു. മറ്റൊരു സെറ്റ് എലിസബത്ത് രാജ്ഞിയുടെ സ്റ്റാമ്പ് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്റ്റാമ്പ് ശേഖരമാണ് ഇത്. 

Tags:    
News Summary - Gandhi stamps sell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.