പാരിസ്: ഫ്രാൻസിൽ പാർലമെൻറ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോെട്ടടുപ്പ് പൂർത്തിയായി. വോെട്ടടുപ്പിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ ഒൻമാർഷ് പാർട്ടി ഭൂരിപക്ഷം നേടുമെന്നാണ് ഭൂരിഭാഗം അഭിപ്രായ സർവേകളുടെയും റിപ്പോർട്ട്. ഒൻമാർഷ് 80 ശതമാനം വോട്ടുകൾ നേടുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിലും ഒൻമാർഷിനായിരുന്നു മേൽക്കൈ.
പ്രാരംഭഘട്ടത്തിൽ വോെട്ടടുപ്പ് ശതമാനം വളരെ കുറവായിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മാക്രോണിെൻറ എതിരാളിയായിരുന്ന നാഷനൽ ഫ്രണ്ടിെൻറ മരീൻ ലീപെന്നും പാർലമെൻറ് സീറ്റിനായി മത്സരിക്കുന്നുണ്ട്. നാഷനൽ ഫ്രൻറിന് വളരെ കുറഞ്ഞ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് സർവേ റിപ്പോർട്ട്. രാവിലെ എട്ടിനു തുടങ്ങിയ വോെട്ടടുപ്പ് വൈകീട്ട് ആറിന് അവസാനിച്ചു. ചില നഗരങ്ങളിൽ എട്ടുമണിവരെ വോെട്ടടുപ്പ് നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.