Posted On
date_range Updated On
date_range ധൂർത്ത്: ഫ്രഞ്ച് മന്ത്രി രാജിവെച്ചു
പാരീസ്: ഫ്രഞ്ച് സർക്കാരിലെ രണ്ടാമൻ എന്നറിയപ്പെടുന്ന പരിസ്ഥിതി മന്ത്രി ഫ്രാങ്സ്വ ഡി റുഗി രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പിന് കൈമാറിയതായി റുഗി ഫേസ്ബുക്കിൽ കുറിച്ചു. പാർലമെൻറിലെ അധോസഭയായ നാഷനൽ അസംബ്ലിയുടെ പ്രസിഡൻറായിരിക്കെ റുഗിയും ഭാര്യയും സുഹൃത്തുക്കൾക്ക് ആഡംബര ഡിന്നറൊരുക്കിയെന്ന് ആരോപണമുയർന്നിരുന്നു.
സെപ്റ്റംബറിൽ മന്ത്രിയായി ചുമതലയേറ്റ ശേഷം സർക്കാർ അപാർട്മെൻറ് മോടിപിടിക്കാൻ 68000 ഡോളർ ചെലവഴിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിളിച്ചുവരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.