ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ നാടുകടത്തി

പാരിസ്: ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനെ തുര്‍ക്കിയില്‍നിന്നു പുറത്താക്കി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രദേശത്തുവെച്ച് ഞായറാഴ്ച പിടികൂടിയ ഒലിവര്‍ ബെര്‍ട്രാന്‍ഡ് എന്ന മാധ്യമപ്രവര്‍ത്തകനെയാണ് പുറത്താക്കിയത്. പ്രസിഡന്‍റ്് ത്വയ്യിബ് ഉര്‍ദുഗാനെതിരെയുള്ള പരാജയപ്പെട്ട അട്ടിമറി നീക്കം സംബന്ധിച്ചു വാര്‍ത്ത തയാറാക്കുന്നതിനായാണ് തുര്‍ക്കിയിലത്തെിയതെന്ന് വിശദീകരിച്ചിട്ടും മതിയായ രേഖകളില്ളെന്ന് ആരോപിച്ചാണ് പിടികൂടി പുറത്താക്കിയതെന്ന് ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഫ്രാന്‍സിലെ വിദേശകാര്യ മന്ത്രി അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തുര്‍ക്കി സര്‍ക്കാറിനു ഒന്നും മറച്ചുവെക്കാനില്ളെങ്കില്‍ ഒലിവറിനെ ജനാധിപത്യ രാജ്യമായ തുര്‍ക്കിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് വാച്ച്ഡോഗ് ഗ്രൂപ് പ്രതിനിധി ക്രിസ്റ്റോപി ഡിലോറി പറഞ്ഞു.

 

Tags:    
News Summary - French journalist expelled from Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.