പാരിസ്: അഴിമതിയാരോപണത്തിന്‍െറ പേരില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ളെന്ന് മധ്യ വലതുപക്ഷ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫ്രാങ്ക്സ്വ ഫിലന്‍ വ്യക്തമാക്കി. അന്വേഷണത്തിന്‍െറ ഭാഗമായി കോടതിയില്‍ ഹാജരാവേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന ഫിലന്‍ തനിക്കെതിരെ കരുക്കള്‍ നീക്കുന്നത് ഫ്രഞ്ച് പ്രസിഡന്‍റും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഫ്രാങ്സ്വ ഓലന്‍ഡ് ആണെന്നാണ് വിശ്വസിക്കുന്നത്.
പാര്‍ലമെന്‍റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഭാര്യ പെനിലോപ് ഫിലനെതിരെ അന്വേഷണം നടക്കുന്നതിന്‍െറ പശ്ചാത്തലത്തില്‍ ഫിലന്‍ സമ്മര്‍ദത്തിലായിരുന്നു. അതിനിടെ , ഫിലന്‍ പാരിസിലെ കാര്‍ഷികമേള സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി. വര്‍ഷംതോറും പാരിസില്‍ നടത്താറുള്ള ഈ കാര്‍ഷിക വിപണനമേള ഗ്രാമീണരുടെ വോട്ടുറപ്പിക്കാനുള്ള വേദിയാണ്. അഭിപ്രായസര്‍വേയില്‍ മൂന്നാംസ്ഥാനത്താണ് ഫിലന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.