ഫ്രഞ്ച് തെരഞ്ഞെടുപ്പ് അഴിമതി: ഫിലന്‍െറ ഭാവി അനിശ്ചിതത്വത്തില്‍

പാരിസ്: അഴിമതി വിവാദത്തോടെ, ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഫ്രാന്‍സോ ഫിലന്‍െറ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ഇമ്മാനുവല്‍ മാക്രോണിനെ ഫിലന്‍ പരാജയപ്പെടുത്തുമെന്നായിരുന്നു അഭിപ്രായ സര്‍വേ ഫലങ്ങള്‍. 

എന്നാല്‍, ഇദ്ദേഹത്തിന്‍െറ കുടുംബം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയെടുത്തെന്ന ആരോപണമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഭാര്യയും രണ്ട് മക്കളും ജോലി വാഗ്ദാനം ചെയ്ത് ഒമ്പതുലക്ഷം യൂറോ ആളുകളില്‍നിന്ന് തട്ടിയെടുത്തതായാണ് ആരോപണം. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.

എന്നാല്‍, ഫിലന്‍ പ്രചാരണം തുടരുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്. അന്വേഷണം കഴിയുംവരെ കാത്തിരിക്കാനും അദ്ദേഹം തന്‍െറ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  അതേസമയം ആരോപണങ്ങളെ തുടര്‍ന്ന് ഫിലന്‍െറ ജനപ്രീതി ഇടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഏപ്രിലിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.  

Tags:    
News Summary - france

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.