പാരിസ്: പാർലമെൻറ് തെരഞ്ഞെടുപ്പിനായി ഫ്രഞ്ച് ജനത വീണ്ടും പോളിങ് ബൂത്തിലെത്തി. തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടമാണ് ഞായറാഴ്ച നടന്നത്. രണ്ടാംഘട്ടം ഇൗമാസം 18നുനടക്കും. കഴിഞ്ഞമാസം നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇമ്മാനുവൽ മാക്രോണിെൻറ റിപ്പബ്ലിക് ഒാൻ മാർഷ്(റിപ്പബ്ലിക് ഒാൺ മൂവ്). 2016 ഏപ്രിലിൽ രൂപവത്കരിച്ച ഒാൻ മാർഷെക്ക് നിലവിൽ പാർലെമൻറിൽ ഒറ്റ സീറ്റു പോലുമില്ല. പാർലമെൻറിൽ ഭൂരിപക്ഷം ലഭിച്ചെങ്കിൽ മാത്രമേ സുഗമമായി മാക്രോണിന് ഭരണത്തിന് സാധിക്കൂ. ഒാൻ മാർഷ് 30 ശതമാനം വോട്ടുകൾ നേടുമെന്നാണ് അഭിപ്രായസർവേകളുടെ പ്രവചനം. 577 അംഗ പാർലമെൻറ് സീറ്റിൽ 400 സീറ്റുകൾ ഒാൻ മാർഷ് സ്വന്തമാക്കുമെന്നുവരെ പ്രവചനമുണ്ട്. 577 ൽ 289സീറ്റുകൾ നേടാനായില്ലെങ്കിൽ കടുത്ത വെല്ലുവിളിയാകും മാക്രോണിെന കാത്തിരിക്കുന്നത്.
രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് േവാെട്ടടുപ്പ് നടന്നത്. 7882 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 4.7കോടിയിലേറെ ജനങ്ങൾ വിധിനിർണയത്തിൽ പങ്കാളികളായി. കനത്തസുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തുടനീളം 50,000 പൊലീസുകാരെയാണ് വിന്യസിച്ചത്. 2015ലെ ഭീകരാക്രണത്തെതുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഫ്രാൻസിലെ പരമ്പരാഗത ഇടതു–വലതുപാർട്ടികളായ സോഷ്യലിസ്റ്റുകളെയും കൺസർവേറ്റിവ് റിപ്പബ്ലിക്കുകളെയും പിന്തുണച്ചിരുന്നവരിൽ നല്ലൊരു പങ്കും മാക്രോൺ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
കഴിഞ്ഞമാസം 14നാണ് മുപ്പത്തിയൊൻപതുകാരനായ മാക്രോൺ ഫ്രഞ്ച് പ്രസിഡൻറായി സ്ഥാനമേറ്റത്. മരീൻ ലീപെന്നിെൻറ നാഷനൽ ഫ്രണ്ടും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.