ലണ്ടൻ: ബ്രിട്ടനുവേണ്ടി റഷ്യയിൽ ചാരപ്രവർത്തനം നടത്തിയയാൾക്കും മകൾക്കും നേരെ ‘വിഷപ്രയോഗം’. ഇതേതുടർന്ന് അബോധാവസ്ഥയിലായ മുൻ ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, ഇവക്കെതിരെ പ്രയോഗിച്ച ‘വിഷം’ ഏതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബ്രിട്ടനിലെ സാലിസ്ബറിയിലെ റസ്റ്റാറൻറിനു സമീപത്താണ് സംഭവം. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് കരുതുന്നത്. മുൻ റഷ്യൻ ൈസനിക ഉദ്യോഗസ്ഥനായ ഇയാൾ ബ്രിട്ടനുവേണ്ടി ചാരവൃത്തി നടത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടിരുന്നു. 2010ൽ കുറ്റവാളികളെ കൈമാറുന്ന നടപടിയിലൂടെയാണ് ഇയാൾ ബ്രിട്ടനിലെത്തിയത്. ഇദ്ദേഹത്തിെൻറ ഭാര്യയും മകനും കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ചിരുന്നു.
സെർജിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാൽ, അന്വേഷണവുമായി സഹകരിക്കുമെന്നും ബ്രിട്ടൻ ഇക്കാര്യത്തിൽ ആവശ്യമൊന്നും ഉന്നയിച്ചിട്ടില്ലെന്നും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.