ലണ്ടനിലെ കാംഡൻ മാർക്കറ്റിൽ വൻ തീപിടിത്തം

ലണ്ടൻ: ലണ്ടനിലെ കാംഡൻ ലോക് മാർക്കറ്റിൽ വൻ തീപിടിത്തം. മാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ  നിന്നാണ് തീ പടർന്നതെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ട് അഗ്നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

തീപടർന്ന കെട്ടിടത്തിന്‍റെ മുകളിലത്തെ മൂന്ന് നിലകളും പൂർണമായും കത്തിനശിച്ചു. 2008ൽ ഈ മാർക്കറ്റിൽ സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന്, തീയിലമർന്ന മാർക്കറ്റ് പിന്നീട് മാസങ്ങളോളം അടച്ചിട്ടിരുന്നു. ആയിരത്തിലേറെ കടകളും മറ്റ് സ്റ്റാളുകളുമാണ് ഈ മാർക്കറ്റലുള്ളത്. 

മൂന്ന് മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തീ നിയന്ത്രണ വിധേയതായി അധികൃതർ അറിയിച്ചു. എങ്കിലും കെട്ടിടത്തിലെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Tags:    
News Summary - Fire in London's Popular Camden Lock Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.