Posted On
date_range Updated On
date_range ഇൗജിപ്തിൽ ബസിന് നേരെ ആക്രമണം; എട്ടുമരണം
കൈറോ: ഇൗജിപ്തിൽ കോപ്റ്റിക് ക്രിസ്തുമത വിശ്വാസികൾ സഞ്ചരിച്ച ബസിനു നേരെ സായുധധാരികളുടെ ആക്രമണം.ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു.
മധ്യ ഇൗജിപ്തിലെ മിൻയ പ്രവിശ്യയിലാണ് സംഭവം.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമാനമേഖലയിൽ കഴിഞ്ഞവർഷവും ക്രിസ്തുമത വിശ്വാസികളെ ലക്ഷ്യം വെച്ച് ആക്രമണം നടന്നിരുന്നു. 30 പേരാണ് അന്ന് മരിച്ചത്. ക്രിസ്ത്യൻ വിരുദ്ധ കലാപങ്ങൾക്ക് കുപ്രസിദ്ധമാണ് മിൻയ. ആക്രമണത്തിന് പിന്നിൽ െഎ.എസ് ഭീകരരാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.