?? ??????????????????? 2010 ??????? ????????????? 2020 ?????? ????????????? ??? ?????????

ഇന്ത്യ അന്നും ഇന്നും; വൈറലായി ഇക്കണോമിസ്റ്റ് കവർ ചിത്രങ്ങൾ

അന്താരാഷ്ട്ര മാസികയായ ഇക്കണോമിസ്റ്റിന്‍റെ കവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ സാമ്പത്തിക രംഗത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും വിലയിരുത്തലുകളുമായെത്തിയ 2010 ഒക്ടോബർ 10 ലക്കത്തിന്‍റെയും 2020 ജനുവരി ലക്ക ത്തിന്‍റെയും കവർ ചിത്രമാണ് വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. 10 വർഷത്തിന് മുമ്പുള്ള ഇന്ത്യയെയും നിലവിലെ ഇന്ത ്യയെയും സൂചിപ്പിക്കുന്നതാണ് ചിത്രങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അസഹിഷ്ണുതയുള്ള ഇന്ത്യ (Intolerant India) എന ്ന തലക്കെട്ടോടെയാണ് ഇക്കണോമിസ്റ്റിന്‍റെ ജനുവരി മാസത്തെ കവർ ചിത്രം. 'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോദി എങ്ങിനെ അപകടത്തിലാക്കുന്നു' എന്ന കവർ സ്റ്റോറിയാണ് ഈ ലക്കത്തിലെ ഉള്ളടക്കം. പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവയുടെ പശ്ചാത്തലത്തിലാണ് മാസികയുടെ വിമർശനം.

മതത്തിനും ദേശീയ സ്വത്വത്തിനും ഇടയിൽ ഭിന്നത സൃഷ്ടിക്കുക വഴി മോദി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്ന് ലേഖനത്തിൽ പറയുന്നു. മോദി ഹിന്ദു രാഷ്ട്രം നിർമിക്കുമെന്ന് ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിംകൾ ഭയപ്പെടുന്നതായും ഇക്കണോമിസ്റ്റ് പറയുന്നു.

ഇതിനൊപ്പമാണ് 2010 ഒക്ടോബർ ലക്കത്തിലെ കവർ ചിത്രം ഷെയർ ചെയ്യപ്പെടുന്നത്. 'ഇന്ത്യയുടെ വളർച്ച ചൈനയെ മറികടക്കുന്നത് എങ്ങിനെ' എന്നതായിരുന്നു 10 വർഷം മുമ്പ് ഇക്കണോമിസ്റ്റ് ചർച്ച ചെയ്തത്. യു.പി.എ സർക്കാറിന്‍റെ കാലത്ത് കുതിച്ചു പാഞ്ഞ ഇന്ത്യൻ സാമ്പത്തിക രംഗം മോദി ഭരണത്തിന് കീഴിൽ തകർന്നടിഞ്ഞതിന്‍റെ വിലയിരുത്തലാണ് ഇതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇക്കണോമിസ്റ്റിനെ വിമർശിച്ചും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തും ബി.ജെ.പി അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - the economist coverstory 2010 and 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.