വാലെറ്റ: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നേതാക്കള്‍. മാള്‍ട്ടന്‍ തലസ്ഥാനമായ വാലറ്റയില്‍ നടന്ന സമ്മേളനത്തിലാണ് ഇ.യു നേതാക്കള്‍ ട്രംപിനെതിരെ തുറന്നടിച്ചത്.
പുതിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധത്തില്‍ വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് മുന്നറിയിപ്പുനല്‍കി. ട്രംപിനും യൂറോപ്യന്‍ നേതാക്കള്‍ക്കുമിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മധ്യസ്ഥതക്ക് ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. ട്രംപിന്‍െറ മുസ്ലിംനിരോധനം കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആസ്ട്രേലിയന്‍ ചാന്‍സലര്‍ ക്രിസ്ത്യന്‍ കേണ്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.