Posted On
date_range Updated On
date_range മയക്കുമരുന്നു കടത്ത്; ഇന്ത്യൻ വംശജനും സഹായിയും ജയിലിൽ
ലണ്ടൻ: മയക്കുമരുന്നു കടത്ത്, പണം തട്ടിപ്പു കേസുകളിൽ ഇന്ത്യൻ വംശജനായ കൊള്ളക്കാ രനെയും സഹായിയെയും ബ്രിട്ടീഷ് കോടതി 34 വർഷം തടവിനു ശിക്ഷിച്ചു. സഹായിയും ഇന്ത്യക്കാരനാണ്. ബൽജിന്ദർ കാങ്, സഹായി സുഖ്ജിന്ദർ പുനെ എന്നിവരെയാണ് ജയിലിലടച്ചത്.
എട്ടംഗ കൊള്ളസംഘത്തിെൻറ മേധാവിയായിരുന്നു ബൽജിന്ദർ. ആറുമാസത്തിനിടെ മയക്കുമരുന്നു വിൽപനയിലൂടെ ഇവരുടെ കൈയിലെത്തിയത് 18 ലക്ഷം പൗണ്ടാണ് (ഏകദേശം 15.34 കോടി രൂപ). ലണ്ടനിൽ ആഡംബര ജീവിതമാണ് 31കാരനായ സംഘത്തലവൻ നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.