ഇസ്ലാമാബാദ്: ഷാർജയിൽ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി. ചൊവ്വാഴ്ച രാത്രി അഞ്ച് ജീവനക്കാരുമായി പറന്നുയർന്ന, പാക് രജിസ്ട്രേഡ് ബോയിങ് 737 കാർഗോ വിമാനമാണ് കറാച്ചിയിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ് കാണാതയായത്. വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പാക് വ്യോമയാന അധികൃതർ അറിയിച്ചു. കെ2 എയർവേയ്‌സ് നടത്തുന്ന 27 വർഷം പഴക്കമുള്ള, പരിവർത്തനം ചെയ്ത ചരക്ക് വിമാനം കറാച്ചിയുടെ തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ തകർന്നുവീണിരിക്കാമെന്ന് പ്രാഥമിക വിമാന ഡാറ്റ സൂചിപ്പിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ഒർമറക്ക് സമീപം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം കാണാതായതായി പാക്മാധ്യം ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഫ്ലൈറ്റ്റാഡാർ 24 അനുസരിച്ച്, ലാൻഡിങിന് തയ്യാറെടുക്കുന്നതിന് മുമ്പ് വിമാനത്തിന് പെട്ടെന്ന് നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. കാണാതായ വിമാനം കണ്ടെത്താൻ വിവിധ ഏജൻസികളുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചതായി പാക് എയർപോർട്ട് അതോറിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.