ആതൻസ്: കടക്കെണിയിൽനിന്ന് രക്ഷപ്പെടാൻ മൂന്നുവർഷത്തെ കാലാവധിയിലെടുത്ത വായ്പ ഗ്രീസ് തിരിച്ചടച്ചു. യൂറോസോൺ രാജ്യങ്ങൾ 7080 കോടി ഡോളറിെൻറ വായ്പ സഹായമാണ് ഗ്രീസിന് നൽകിയത്. ആഗോള സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ പദ്ധതിയാണിത്. പൊതു ധനവിനിയോഗം കുറച്ചാണ് ഗ്രീസ് വായ്പ തിരിച്ചടിച്ചത്. ചെലവുചുരുക്കൽ ഭാവിയിലും തുടരും.
ബാധ്യത മാറിയതോടെ എട്ടു വർഷത്തിനിടെ ആദ്യമായി ഗ്രീസിന് വിപണി വിലയിൽ സാധനങ്ങൾ വാങ്ങാൻ കഴിയും. കടക്കെണിയിലകപ്പെട്ട രാജ്യത്തിെൻറ സാമ്പത്തിക നില അടുത്തിടെയായി മെല്ലെ വളർച്ചയുടെ പാതയിലെത്തിയിരുന്നു.
കടബാധ്യത അവസാനിച്ചതോടെ മറ്റു യൂറോപ്യൻ രാജ്യങ്ങളെപ്പോലെയായി മാറി ഗ്രീസ് എന്ന് ഇ.യു കമീഷണർ പിയറി മോസ്കോവിസി പറഞ്ഞു. 2700 കോടി ഡോളറിെൻറ അധിക വായ്പ കൂടി നൽകാൻ യൂറോസോൺ രാജ്യങ്ങൾ തയാറായിരുന്നുവെങ്കിലും ഗ്രീസ് അത് നിരസിക്കുകയായിരുന്നു.
അതിനിടെ,യമൻ, ലിബിയ, ഗിനിയ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ കടക്കെണി ഗ്രീസിനെക്കാൾ രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.