അൽബേനിയയിലെ ഭൂചലനം: മരണം 35 ആയി

തിരാന: അൽബേനിയൻ തലസ്ഥാനമായ തിരാനക്ക്​ സമീപം ചൊവ്വാഴ്​ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. നൂറു കണക് കിനാളുകൾക്ക്​ പരിക്കേൽക്കുകയും 25ലധികം പേരെ കാണാതാവുകയും ചെയ്​തതായാണ്​ റിപ്പോർട്ട്​.

റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന്​ നിരവധി തുടർചലനങ്ങളുമുണ്ടായിരുന്നു. ഇതേതുടർന്ന്​ ദറസ്​ ഉൾ​െപ്പടെയുള്ള നഗരങ്ങളിൽ നാശനഷ്​ടങ്ങളുണ്ടായി.

47 പേരെ രക്ഷപ്പെടു​ത്തിയിട്ടുണ്ട്​. രക്ഷാപ്രവർത്തനവും തെരച്ചിലും ഇപ്പോഴും തുടരുകയാണ്​. 1920 നവംബർ 26ന് 200 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനം​ അൽബേനിയയിലുണ്ടായിരുന്നു.

Tags:    
News Summary - death toll in albania earthquake rises to 35 -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.