ലോകത്ത്​ 7.3 ലക്ഷം കോവിഡ്​ ബാധിതർ: മരണം 35,000ത്തിലേക്ക്​

ന്യൂയോർക്ക്​: ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസ്​ മഹാമാരിയിൽ മരണം 35000ത്തിലേക്ക്​ കടക്കുന്നതായി റി പ്പോർട്ട്​. ഇതുവരെ 34,804 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

ലോകത്താ​െക കോവിഡ്​19 ബാധിച്ചവരുടെ എണ്ണം 7,35,015 ആ യി ഉയർന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​ അമേരിക്കയിലാണ്​. ഇവിടെ 1,42,746 ​പേർക്ക്​ അസുഖം ബാധിക്കുകയും 2,489 പേർ മരിക്കുകയും ചെയ്​തു.ന്യൂയോർക്കിൽ മാത്രം 1000 പേർ​ മരിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന്‌ രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്​.

മരണസംഖ്യയിൽ മുന്നിട്ട്​ നിൽക്കുന്നത്​ ഇറ്റലിയാണ്​. 10,779 പേർക്കാണ്​ കോവിഡ്​ മൂലം ഇവിടെ ജീവൻ നഷ്​ടമായത്​. 10,779 പേർ അസുഖ ബാധിതരാണ്​.

അടുത്ത ദിവസങ്ങളിലായി ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​തത്​ സ്​പെയിനിലാണ്​. കഴിഞ്ഞ ദിവസം 537 പേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 7,340 ആയി. 85,195 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

വൈറസി​​െൻറ പ്രഭവ കേന്ദ്രമായ ചൈനയിൽ മരണനിരക്ക്​ കുറഞ്ഞിട്ടുണ്ട്​. ഇവിടെ 81,470 ​േപർക്കാണ്​ വൈറസ്​ ബാധയുള്ളത്​. മരണം 3,304.

കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ കോവിഡ്​ മരണം നടന്നത്​ ഇറാനിലാണ്​. 24 മണിക്കൂറിനിടെ 117 പേർക്കാണ്​ ജീവൻ നഷ്​ടമായത്​. ഇതോടെ ഇറാനിലെ മരണസംഖ്യ 2,757 ആയി. 41,000 പേർക്ക്​ ഇവിടെ കോവിഡ്​ വൈറസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - Covid19- World death rate - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.