റോം: ഇറ്റലിയിൽ കോവിഡ് മരണത്തിന് ശമനമില്ല. 24 മണിക്കൂറിനുള്ളിൽ മാത്രം 793 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ ആകെ മരണ സംഖ്യ 4825 ആയി. ലോകവ്യാപകമായി 12,777 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
6557 പുതിയ കേസുകളാണ് ഇന്നലെ മാത്രം ഇറ്റലിയിൽ സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 53,578 ആയി.
സ്പെയിനിൽ 285 പേരാണ് 24 മണിക്കൂറിൽ മരിച്ചത്. ഇറാനിൽ 123 പേർ കൂടി മരിച്ചു. യു.എസിൽ 26 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 282 ആയി.
അതേസമയം, ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ച ചൈനയിൽ ഏഴ് പേർ മാത്രമാണ് 24 മണിക്കൂറിൽ മരിച്ചത്. ആകെ മരണം 3255. പുതിയ 41 കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.