കോവിഡ്: സ്ഥിതി കൂടുതൽ സങ്കീർണമാകുന്നു -ലോകാരോഗ്യ സംഘടന 

ജനീവ: ലോകത്താകമാനം കൊവിഡ് 19 രോഗവ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസേനെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.

 

യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശം തന്നെയാണ് -ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവയിൽ പറഞ്ഞു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം പേർക്ക് വീതം കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം 1,36,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഇത് റെക്കോർഡാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 75 ശതമാനം കേസുകളും 10 രാജ്യങ്ങളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന് വംശവെറിക്കെതിരായ പ്രക്ഷോഭം തുടരുന്ന അമേരിക്കയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സമരപരിപാടികളിൽ പങ്കെടുക്കേണ്ടതെന്നും സംഘടന നിർദേശിച്ചു. യു.എസിൽ ഇതുവരെ 113,055 പേരാണ് മരിച്ചത്. 
ആകെ 2,026,493 പേർക്കാണ് യു.എസിൽ രോഗം ബാധിച്ചത്.

കോവിഡ് ബാധിച്ച് ഇതുവരെ ലോകത്താകമാനം 408,614 പേരാണ് മരിച്ചത്. ആകെ 7,193,476 പേർക്ക് ഇതുവരെ രോഗം ബാധിച്ചപ്പോൾ 3,535,554 പേർ രോഗമുക്തി നേടി.

Tags:    
News Summary - Coronavirus Situation Worsening Worldwide says WHO-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.