ലോകത്തിലെ ഏറ്റവും പ്രായമുള്ള ഗോറില്ല ഇനിയില്ല

വാഷിങ്ടണ്‍: ആദ്യമായി മൃഗശാലയില്‍ പിറന്നുവീണ, ഇതുവരെയുള്ളതില്‍ ലോകത്തെ ഏറ്റവും പ്രായമുള്ളതെന്ന് കരുതുന്ന ഗോറില്ല ജീവന്‍വെടിഞ്ഞു.  60ാം പിറന്നാള്‍ ആഘോഷിച്ച് ഒരുമാസം മാത്രം പിന്നിടവെയാണ് കോലോ എന്ന ഈ പെണ്‍ ഗോറില്ലയുടെ അന്ത്യം. സാധാരണയായി കണക്കാക്കുന്ന ആയുര്‍ദൈര്‍ഘ്യത്തില്‍നിന്ന് രണ്ട് ദശാബ്ദം പിന്നിട്ടപ്പോഴാണ് കോലോ ചരിത്രത്തില്‍ ഇടംനേടിയത്. യു.എസിലെ കൊളംബസ് സൂ ആന്‍ഡ് അക്വേറിയത്തില്‍ ഡിസംബര്‍ 22ന് നടന്ന കോലോയുടെ പിറന്നാള്‍ ആഘോഷത്തില്‍ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്.

പുറമെ, ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍നിന്നുള്ള ആശംസ പ്രവാഹങ്ങളും. തന്നെ ജീവിതത്തിലുടനീളം പരിചരിച്ചവരും സന്ദര്‍ശിച്ചവരുമായ തലമുറകളുടെ ഹൃദയത്തില്‍ തൊട്ടാണ് കോലോ മറഞ്ഞതെന്ന് മൃഗശാലയുടെ പ്രസിഡന്‍റ് ടോം സ്റ്റാഫ് അനുസ്മരിച്ചു. ലോകത്തുള്ള എല്ലാ ഗോറില്ലകളുടെയും അംബാസഡര്‍ ആയിരുന്നു അവള്‍ എന്നും വംശനാശം നേരിടുന്ന ഈ ജീവിവര്‍ഗത്തിന്‍െറ സംരക്ഷണത്തിന് ഏറെ പ്രചോദനമായിരുന്നു കോലോയെന്നും അദ്ദേഹം പറഞ്ഞു. 1956 ഡിംസബര്‍ 22നായിരുന്നു കൊളംബസ് സൂവില്‍ ഗോറില്ലയുടെ പിറവി.

Tags:    
News Summary - Colo, the oldest gorilla in captivity, dies aged 60

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.