കോവിഡ്: കാനഡയിൽ വിദ്യാർഥികൾക്കായി 6.5 ബില്യൻ ഡോളറിന്‍റെ അടിയന്തര പാക്കേജ്

ഒാട്ടവ: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് 6.5 ബില്യൻ ഡോളറിന്‍റെ അടിയന്തര ആനുകൂല്യ പാക്കേജിന ് കനേഡിയൻ ജനപ്രതിനിധി സഭ അംഗീകാരം നൽകി. അടിയന്തര ആനുകൂല്യം സംബന്ധിച്ച് പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ അവതരി പ്പിച്ച ബില്ലാണ് സഭ പാസാക്കിയത്.

ബിൽ ഇനി ഉപരിസഭയായ സെനറ്റിന്‍റെയും രാജകുടുംബത്തിന്‍റെയും അംഗീകാരത്തിനായി ഗവർണർ ജനറൽ കൈമാറും. ഏപ്രിൽ 22നാണ് പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ വിദ്യാർഥികൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്.

പോസ്റ്റ് സെക്കൻഡറി വിദ്യാർഥികൾക്ക് മെയ് മുതൽ ആഗസ്റ്റ് വരെ എല്ലാ മാസവും 900 ഡോളർ വീതം ധനസഹായം നൽകും. കൂടാതെ, 210 മില്യൻ ഡോളറിന്‍റെ സ്കോളർഷിപ്പും ഗ്രാന്‍റും വിതരണം ചെയ്യും. സ്വദേശി വിദ്യാർഥികൾക്ക് 54 മില്യൻ ഡോളറിന്‍റെ പ്രത്യേക സഹായവും നൽകും.

ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ സർക്കാർ കണക്ക് പ്രകാരം രാജ്യത്ത് തൊഴിൽ ചെയ്യുന്ന പോസ്റ്റ് സെക്കൻഡറി വിദ്യാർഥികളുടെ എണ്ണം 28 ശതമാനമായി താഴ്ന്നിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ 180 ബില്യൻ ഡോളറിന്‍റെ കർമ പരിപാടികളാണ് കനേഡിയൻ സർക്കാർ നടപ്പാക്കുന്നത്.

Tags:    
News Summary - Canada's House of Common approves $6.5 billion COVID-19 student benefit package -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.