ലണ്ടൻ: ലോകത്തെ ഏറ്റവും പഴക്കമേറിയ യാത്രാ കമ്പനിയായ തോമസ് കുക്ക് പ്രവർത്തനം അവ സാനിപ്പിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിേപ്പായ യാത്രക്കാരെ നാട്ടിലേ ക്ക് തിരിച്ചെത്തിക്കുന്ന നടപടി തുടരുന്നു. ഇതിനിടെ, യാത്രക്കാർ കമ്പനിക്ക് നൽകിയ തുകയുമായി ബന്ധപ്പെട്ട ചോദ്യമുയരാൻ തുടങ്ങി.
കടബാധ്യതയെ തുടർന്ന് കമ്പനി അടച്ചുപൂട്ടുേമ്പാൾ പതിനായിരക്കണക്കിന് യാത്രക്കാരും തോമസ് കുക്കിെൻറ 21,000 ജീവനക്കാരും വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇതിനകം 14,700 പേരെ ബ്രിട്ടനിൽ മടക്കിയെത്തിച്ചതായി ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അധികൃതർ പറഞ്ഞു.
അടുത്ത 13 ദിവസത്തിനകം 74 വിമാനങ്ങളിലായി 1,35,000 യാത്രക്കാരെ മടക്കിക്കൊണ്ടുവരാനാവുമെന്നും അവർ അറിയിച്ചു. എല്ലാവർക്കും സർക്കാർ പിന്തുണയുള്ള ട്രാവൽ ഇൻഷുറൻസിെൻറ പരിരക്ഷ ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. സമാധാനകാല തിരിച്ചെത്തിക്കൽ നടപടിക്ക് 885.78 കോടി രൂപയാണ് ബ്രിട്ടീഷ് സർക്കാർ ചെലവ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.