ബ്രിട്ടനില്‍ ലോക്​ഡൗൺ ലംഘിച്ച്​ ടോറി എം.പിയുടെ ബാർബക്യൂ

ലണ്ടന്‍: ലോക്ക്ഡൗൺ ലംഘിച്ചു ടോറി എംപി നടത്തിയ ബാര്‍ബക്യു പാര്‍ട്ടി വിവാദമാകുന്നു. ഭരണ കക്ഷിയായ  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ  എംപി ബോബ് സീലിയാണ് ലോക്ക്ഡൗൺ നിബന്ധനകള്‍ പാലിക്കാതെ ബാര്‍ബക്യു പാര്‍ട്ടിയില്‍ പങ്കെടുത്തത്.  ഏതാനും മാധ്യമപ്രവർത്തകരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. 

കഴിഞ്ഞ മാസം​ ലോക്​ഡൗൺ വ്യവസ്ഥകള്‍ ശക്തമായിരുന്ന സമയത്താണ് പാര്‍ട്ടി നടന്നത്. ഈ സമയത്ത് സ്വന്തം കുടുംബത്തിനു പുറത്തുള്ള ഒന്നിലധികം പേരെ കാണാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഐല്‍ ഓഫ് വൈറ്റില്‍ എൻ.എച്ച്​.എസ്​ ട്രേസ് ആപ്പിന്‍റെ പ്രചാരണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.  

നേരത്തെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ ചീഫ് അഡ്വൈസര്‍ ഡോമിനിക് കുമ്മിന്‍സ് ലോക് ഡൗൺ ലംഘിച്ചു യാത്ര നടത്തിയത് വന്‍ വിവാദമായിരുന്നു.

Tags:    
News Summary - Britain barbique issue-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.