ബ്രെക്സിറ്റ്: ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കോടതിയുടെ തിരിച്ചടി

ലണ്ടന്‍: ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനായുള്ള 50ാം അനുച്ഛേദം നടപ്പാക്കാന്‍ പാര്‍ലമെന്‍റിനാണ് പരമാധികാരമെന്ന് ബ്രിട്ടീഷ് ¥ൈഹകോടതി വിധി. 50ാം അനുച്ഛേദം നടപ്പാക്കാന്‍ പാര്‍ലമെന്‍റില്‍ വോട്ടെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രെക്സിറ്റിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ പാര്‍ലമെന്‍റിന്‍െറ അനുമതി ആവശ്യമില്ളെന്ന പ്രധാനമന്ത്രി തെരേസ മെയുടെ വാദത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. അടുത്ത വര്‍ഷം മാര്‍ച്ചോടെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് തെരേസ അറിയിച്ചിരുന്നു.

ഭരണഘടനയനുസരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റിനാണ് പരമാധികാരമെന്ന് ചീഫ് ജസ്റ്റിസ് ലോഡ്  തോമസ് വ്യക്തമാക്കി. ബ്രെക്സിറ്റ് സംബന്ധിച്ച സര്‍ക്കാറിന്‍െറ വാദഗതികള്‍ കോടതിക്ക് അംഗീകരിക്കാന്‍ കഴിയില്ളെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 1972ലെ യൂറോപ്യന്‍ കമ്യൂണിറ്റീസ് ആക്ട് അത് പിന്തുണക്കുന്നില്ല.  യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടുതലിനായുള്ള പ്രക്രിയകള്‍ ആരംഭിക്കുന്നതിന്  രാജഭരണത്തിനു കീഴിലുള്ള സര്‍ക്കാറിന് അധികാരമില്ല.

പാര്‍ലമെന്‍റിന് യൂറോപ്യന്‍ യൂനിയനുമായി ചര്‍ച്ച നടത്തി നടപടി തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. 50ാം അനുച്ഛേദം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് ലിസ്ബന്‍ കരാര്‍ പ്രകാരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ഒൗദ്യോഗിക നടപടികളുടെ ആദ്യ പടിയാണ്.   കോടതിവിധിയില്‍ നിരാശയുണ്ടെന്നും എന്നാല്‍, വിധി മാനിക്കുന്നുവെന്നും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സ് പ്രതികരിച്ചു. ഹൈകോടതി വിധിക്കെതിരെ മന്ത്രിമാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. യുകിപ് നേതാവ് നൈജല്‍ വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചു.

അതേസമയം, ബ്രെക്സിറ്റ് നടപടികളില്‍ കാലതാമസം വരാതിരിക്കാനാണ് കോടതി വിധിയെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ജനവിധി അംഗീകരിക്കുന്നു. അതോടൊപ്പം നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bricxit- british prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.