ബോക്​സിങ്​ താരം ആമിർ ഖാ​െൻറ പുത്തൻ കെട്ടിടം കോവിഡ്​ ആശുപത്രിയാകും​

ലണ്ടൻ: കോവിഡ്​ 19 വൈറസ്​ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ത​​​െൻറ ഉടമസ്ഥതയിലുള്ള പുതിയ നാലുനില ക െട്ടിടം ആശുപത്രിയാക്കാൻ വിട്ടു നൽകി ബ്രിട്ടീഷ്​ ബോക്​സിങ്​ താരം ആമിർ ഖാൻ. 60,000 ചതുരശ്രയടിയുള്ള കെട്ടിടം നാഷനൽ ഹെൽത്ത്​ സർവീസിന്​ കൈമാറാൻ തയാറാണെന്ന്​ ആമിർ ട്വിറ്ററിലൂടെ അറിയിച്ചു. ലൈറ്റ്​​ വെൽറ്റർ െവയ്​റ്റ്​ വേൾഡ്​ ചാമ്പ്യനും 2009 മുതൽ 2012 വരെ വേൾഡ്​ ബോക്​സിങ്​ അസോസിയേഷൻ ചാമ്പ്യനുമായ താരമാണ്​ ആമിർ ഖാൻ.

വെഡിങ്​ ഹാളായി ആഗസ്​റ്റിൽ തുറന്നു പ്രവർത്താനിരിക്കെയാണ്​ കെട്ടിടം ആശുപത്രിക്കായി നൽകുന്നത്​. ബ്രിട്ടനിൽ കോവിഡ്​ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ ആശുപത്രികൾ നിറഞ്ഞ അവസ്ഥയാണ്​.

ബ്രിട്ടനിൽ 9,500 പേർക്കാണ്​ കോവിഡ് -19 സ്ഥിരീകരിച്ചത്​. മരണസംഖ്യ 460 കടന്നിട്ടുണ്ട്​.

എലിസബത്ത് രാജ്ഞിയുടെ മൂത്ത മകൻ ചാൾസ് രാജകുമാരനും കോവിഡ്​ വൈറസ് ബാധിച്ചതായി ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Boxer Amir Khan Offers 4-Storey Building To Help UK Fight Coronavirus - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.