ബ്രസൽസ്: അപൂർവ രോഗത്തിെൻറ പിടിയിലമർന്ന് സഹോദരങ്ങൾ ‘വാ ർധക്യ പീഡ’കളാൽ വലയുന്നു. ബെൽജിയത്തിലെ മൈക്കിൾ (20), അമ്പർ വന്ദേവീർ ത്ത് (12) എന്നീ സഹോദരങ്ങളാണ് 80 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന ്ന ‘ബെഞ്ചമിൻ ബട്ടൺ ഡിസീസ്’ എന്ന് വിളിക്കുന്ന പ്രോജേരിയ എന്ന രോഗംമൂ ലം വാർത്തകളിൽ നിറയുന്നത്. ഒരുതരം ജനിതക രോഗമായ പ്രോജേരിയ ബാധിച്ചവരിൽ എട്ടു മുതൽ 10 വരെ മടങ്ങ് വേഗത്തിലാണ് സാധാരണ വ്യക്തികളെ അപേക്ഷിച്ച് പ്രായമാകുന്നത്. നിലവിൽ ലോകത്ത് ഇത്തരം 155 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽഭൂരിപക്ഷം പേരും 12 വയസ്സിന് മുമ്പായി മരിച്ചുപോകുകയാണ് പതിവ്.
തൊലി ചുളിയുക, മുടി നരച്ച് കൊഴിയുക, പല്ലുകൾ കൊഴിയുക, കേൾവി-കാഴ്ച ശക്തി കുറയുക, എല്ലുകൾക്ക് ബലക്കുറവ് സംഭവിക്കുക തുടങ്ങി വൃദ്ധരിൽ കണ്ടുവരുന്ന എല്ലാ ലക്ഷണങ്ങളും ഇവരിൽ ചെറുപ്രായത്തിൽതന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബെൽജിയത്തിലെ ഡീപെൻബീക് എന്ന സ്ഥലത്തുള്ള വിം-ഗോഡെലീവ് വന്ദേവീർത്ത് ദമ്പതികളുടെ മക്കളാണ് ഇരുവരും. ജനിച്ച് എട്ടു മാസം കഴിഞ്ഞപ്പോൾതന്നെ മൈക്കിളിന് ജനിതക രോഗമുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും അഞ്ചു വയസ്സിന് ശേഷമാണ് വാർധക്യത്തിെൻറ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് മാതാപിതാക്കൾ പറഞ്ഞു.
അതേസമയം, അമ്പർ ജനിച്ചയുടൻ നടത്തിയ പരിശോധനകളിൽ രോഗലക്ഷണങ്ങൾ കണ്ടില്ലെങ്കിലും കുറച്ചുവർഷങ്ങൾക്കു ശേഷം രോഗം പ്രത്യക്ഷപ്പെടുകയായിരുന്നു. മൈക്കിളിന് നാലടി ഒരിഞ്ച് നീളവും അമ്പറിന് മൂന്നടി ഏഴിഞ്ച് നീളവുമാണുള്ളത്. ജീവിതം രോഗത്തിെൻറ രൂപത്തിൽ അനിശ്ചിതത്വം ഉയർത്തുേമ്പാഴും മൈക്കിൾ കാറോട്ട മത്സരങ്ങളിലും അമ്പർ നൃത്തത്തിലുമുള്ള താൽപര്യം മുറുകെപിടിച്ച് ജീവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.