ബ്രിട്ടനിൽ ബ്രെക്​സിറ്റ്​ നടപടികൾ ഇന്ന്​ തുടങ്ങും

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക്  ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ന് ഔദ്യോഗികമായി തുടക്കമിടും. യൂറോപ്യൻ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതായി അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെയ് ഇ.യു പ്രസിഡൻറ് ഡോണള്‍ഡ് ടസ്കിന് കത്തയക്കുകയും ചെയ്തു. ഇ.യു വിടണമെന്ന ഹിതപരിശോധനാ തീരുമാനത്തിന് ഒമ്പത് മാസത്തിന് ശേഷമാണ് ഇതി​െൻറ നടപടി ക്രമങ്ങൾ ബ്രിട്ടനിൽ ആരംഭിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള  ലിസ്ബണ്‍ ഉടമ്പടിയിലെ 50ാം അനുച്ഛേദ പ്രകാരമാണ് ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടുപോവുക. 2019 മാര്‍ച്ച് 31 നാണ് ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും മോചിതമാവുക.

എന്നാല്‍ കൂടുതല്‍ പേര്‍ ബ്രിട്ട​െൻറ വഴി തെരഞ്ഞെടുക്കാതിരിക്കാതിരിക്കാന്‍  കടുത്ത വ്യവസ്ഥകള്‍ മുന്നോട്ടുവെക്കാനാകും യൂണിയന്‍ ശ്രമിക്കുക. ബ്രെക്‌സിറ്റ് നടപടികള്‍ സംബന്ധിച്ച് ബ്രിട്ടിഷ് പാര്‍ലമ​െൻറി​െൻറ സെലക്ട് കമ്മിറ്റിക്ക് മുന്നില്‍ വച്ച റിപ്പോര്‍ട്ട് പ്രതീക്ഷാവഹമല്ലെന്ന് ചൂണ്ടിക്കാട്ടി പല അംഗങ്ങളും കമ്മിറ്റിയുടെ യോഗം ബഹിഷ്‌കരിച്ചിരുന്നു. ബ്രെക്‌സിറ്റിന് മുമ്പ് ബ്രിട്ടണില്‍ നിന്ന് പുറത്ത് പോകുന്ന കാര്യത്തില്‍ വീണ്ടും  ഹിതപരിശോധന നടത്താന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചത് കൂടുതൽ സങ്കീർണതകളിലേക്കാണ് ബ്രിട്ടനെ കൊണ്ടുപോകുന്നത്. 

കഴിഞ്ഞവര്‍ഷം ജൂണ്‍ 24 നാണ് ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടന്‍ ജനത വിധിയെഴുതിയത്. ഹിതപരിശോധനനയില്‍ 51.89 ശതമാനം പേര്‍ ബ്രെക്സിറ്റിനെ അനുകൂലിച്ച‌ു. തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവെക്കുകയും മാസങ്ങള്‍ക്ക് ശേഷം ബ്രെക്സിറ്റ് വാദിയായ തെരേസ മെയ് അധികാരമേല്‍ക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങാന്‍ നിശ്ചയിച്ചെങ്കിലും യു.കെ സുപ്രീകോടതി വിധി തിരിച്ചടിയായി. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് യു.കെ സുപ്രീംകോടതി വിധിച്ചു. ‌തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നേടിയ ശേഷമാണ് തെരേസ മെയ് നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Tags:    
News Summary - Article 50: May signs letter that will

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.