മോസ്കോ: ഞായറാഴ്ചത്തെ സർക്കാർ വിരുദ്ധ റാലിക്കു നേതൃത്വം നൽകിയ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ പൊലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിനു തൊട്ടു മുമ്പ് നവാൽനിയുടെ ഒാഫിസിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നവാൽനിയുടെ ഏതാനും അനുചരന്മാരെ തടവിലാക്കിയതായും റിപ്പോർട്ടുണ്ട്. 41 കാരനായ നവാൽനിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് പുടിനെതിരെയും മാർച്ച് എട്ടിന് നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്താണ് രാജ്യത്തുടനീളം റാലി സംഘടിപ്പിച്ചത്. 100 നഗരങ്ങളിലാണ് റാലിക്ക് പദ്ധതിയിട്ടത്.
തെരഞ്ഞെടുപ്പിൽ പുടിനാണ് വിജയസാധ്യത കൂടുതൽ. വോട്ടർമാരുടെ എണ്ണം കുറച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. അഴിമതിക്കുറ്റമാരോപിച്ച് മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നവാൽനിക്ക് അയോഗ്യത പ്രഖ്യാപിച്ചിരുന്നു.
അനുമതിയില്ലാതെ പൊതുജനറാലികൾ സംഘടിപ്പിച്ചതിന് അദ്ദേഹത്തെ മുമ്പും അറസ്റ്റും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.