ഇറ്റലിയിൽ കോവിഡിൽ പൊലിഞ്ഞത് 94 ഡോക്ടർമാർ, 26 നഴ്സുമാർ

റോം: കോവിഡ് മഹാമാരി ഇറ്റലിയിൽ കവർന്നത് 94 ഡോക്ടർമാരുടെയും 26 നഴ്സുമാരുെടയും ജീവൻ. ഇറ്റാലിയൻ ഡോക്ടേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 6500ലേറെ നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായും അസോസിയേഷൻ അറിയിച്ചു.

കോവിഡ് അതിരൂക്ഷമായി ബാധിച്ച ഇറ്റലിയിൽ 18,279 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം 610 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 143,626 ആയി. 12,681 ആരോഗ്യപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു.

ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങൾക്ക് നേരിടുന്ന ക്ഷാമം ആരോഗ്യപ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാവുകയാണ്.

Tags:    
News Summary - 94 doctors and 26 nurses in Italy have died of coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.