എം.എച്ച് 17 വിമാന ദുരന്തം: പിന്നില്‍ യുക്രെയ്ന്‍ വിമതര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ഹേഗ്: 2014 ജൂലൈ 17ന് കിഴക്കന്‍ യുക്രെയ്നിലുണ്ടായ എം.എച്ച് 17 വിമാന ദുരന്തം റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം ആയിരുന്നുവെന്ന് അന്വേഷണ സംഘത്തിന്‍െറ പുതിയ റിപ്പോര്‍ട്ട്.  298 പേരുമായി ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപുരിലേക്കുള്ള യാത്രക്കിടെയാണ് ബോയിങ് വിമാനം യുക്രെയ്നില്‍ തകര്‍ന്നുവീണത്. നേരത്തേ ഡച്ച് സേഫ്റ്റി ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ റഷ്യന്‍ നിര്‍മിത ബക് മിസൈല്‍ വിമാനത്തെ ഇടിച്ചിടുകയായിരുന്നെന്ന് കണ്ടത്തെിയിരുന്നു. പിന്നീട് ഡച്ച് സംയുക്ത കുറ്റാന്വേഷക സംഘത്തിന്‍െറ (ജെ.ഐ.ടി) അന്വേഷണത്തില്‍ മിസൈല്‍ പതിച്ച കൃത്യമായ സ്ഥാനം കണ്ടത്തെിയെങ്കിലും ആരാണിതിന്‍െറ പിന്നിലെന്ന്  വെളിപ്പെടുത്തിയിരുന്നില്ല.

യുക്രെയ്ന്‍ ഗ്രാമമായ പെര്‍വോമെയ്സ്കില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് കണ്ടത്തെിയതായും  ഈ ഭൂഭാഗം പിന്നീട് റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്തുവെന്നും നെതര്‍ലാന്‍റ്, ആസ്ട്രേലിയ, ബെല്‍ജിയം, മലേഷ്യ, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ പ്രോസിക്യൂട്ടര്‍മാര്‍ ചേര്‍ന്ന അന്വേഷണം സംഘം ബുധനാഴ്ച പുറത്തുവിട്ടു. എന്നാല്‍, യുക്രെയ്ന്‍ വിമതര്‍  ആരുടെയെങ്കിലും നിര്‍ദേശ പ്രകാരമാണോ സ്വയം നടത്തിയതാണോ എന്ന കാര്യം വ്യക്തമല്ളെന്നും അവര്‍ പറഞ്ഞു. ഇതിന്‍െറ പിന്നില്‍ യുക്രെയ്ന്‍ ആണെന്ന് റഷ്യന്‍ അനുകൂല വിമതര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. യുക്രെയ്ന്‍ സേന വിമതരുമായി കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടുവരുന്ന സമയമായിരുന്നു അത്. ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യയും  രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.