വേര്‍പിരിയല്‍ ചിത്രം വൈറലായി; വൃദ്ധദമ്പതികള്‍ക്ക് പുനസ്സമാഗമം

ടൊറന്‍േറാ: 63 വര്‍ഷം നീണ്ട ദാമ്പത്യത്തിനുശേഷം വേര്‍പിരിഞ്ഞ കാനഡക്കാരായ വൃദ്ധദമ്പതികള്‍ക്ക് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യമൊരുങ്ങി. രണ്ട് ആതുരാലയങ്ങളില്‍ താമസിക്കേണ്ടിവന്ന വോള്‍ഫ്രാം (83), അനിത ഗൊട്ഷാല്‍ക്ക് (81) എന്നിവര്‍ക്കാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യമൊരുങ്ങിയത്.
വേര്‍പിരിയലിന്‍െറ സമയത്ത് പകര്‍ത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് പുനസ്സമാഗമം സാധ്യമായത്. നഴ്സിങ് ഹോമില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ഇരുവരും വെവ്വേറെ ആതുരാലയങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വോള്‍ഫ്രാമും അനിതയും ബ്രിട്ടീഷ് കൊളംബിയ നഴ്സിങ് ഹോമില്‍ ഒന്നിച്ചതായി കൊച്ചുമകള്‍ ആഷ്ലി ബാട്ടിക് ഫേസ്ബുക്കില്‍ അറിയിച്ചു. ഇവരുടെ പുനസ്സമാഗമത്തിന്‍െറ ചിത്രവും ചര്‍ച്ചയായിട്ടുണ്ട്. വേര്‍പിരിയലിന്‍െറ ചിത്രം 3000 തവണ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.