യു.എസ് ഇടപെടലിനെതിരെ നാം ഉച്ചകോടിയില്‍ വെനിസ്വേലയും ക്യൂബയും

പോളമര്‍: അമേരിക്കന്‍ ഇടപെടലിനെതിരെ ലോകനേതാക്കള്‍ക്കു മുന്നില്‍ മുന്നറിയിപ്പുമായി  വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോ. ശനിയാഴ്ച ആരംഭിച്ച ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചത്. തന്നെ പുറത്താക്കാന്‍  പ്രതിപക്ഷവുമായി ചേര്‍ന്ന് യു.എസ് നടത്തുന്ന സാമ്പത്തിക യുദ്ധത്തിനെതിരെയാണ് മദൂറോ രൂക്ഷവിമര്‍ശമുന്നയിച്ചത്. ക്യൂബ വെനിസ്വേലയെ പിന്തുണച്ചു.

ഉപരോധം അവസാനിപ്പിക്കുന്നതില്‍  പരാജയപ്പെട്ട യു.എസിനെ ക്യൂബ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോ വിമര്‍ശിച്ചു. യു.എസിന്‍െറ അട്ടിമറിശ്രമങ്ങളും കടന്നുകയറ്റവും സഖ്യകക്ഷികള്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസുമായി ക്യൂബയുടെ ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടയിലാണ്  കാസ്ട്രോ വെനിസ്വേലക്ക് പിന്തുണയറിയിച്ചത്. വെനിസ്വേല കടന്നാക്രമണം നേരിടുകയാണ്. ഇത് മുഴുവന്‍ ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളുടെയും വിഷയമാണ്.

രാജ്യങ്ങളുടെ രാഷ്ട്രീയവും സമ്പത്തും സംസ്കാരവും ജീവിതവും മാറ്റിമറിക്കാനും വീണ്ടും കോളനിവത്കരിക്കാനുമാണ് അമേരിക്കയുടെ ഉദ്ദേശ്യമെന്ന് ഉച്ചകോടയില്‍ അധ്യക്ഷതവഹിച്ചു മദൂറോ പറഞ്ഞു. ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി, ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറേല്‍സ് എന്നിവര്‍ ഉള്‍പ്പെടെ 120 രാഷ്ട്രങ്ങളില്‍നിന്നുള്ള നേതാക്കള്‍ സംബന്ധിച്ചു.

വില വര്‍ധിപ്പിക്കാനുദ്ദേശിച്ച് അസംസ്കൃത എണ്ണയുടെ ഉല്‍പാദനം കുറക്കാനുള്ള തങ്ങളുടെ പ്രചാരണത്തിന് വെനിസ്വേല മറ്റ് ഒപെക് അംഗങ്ങളോട് പിന്തുണ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.