ദക്ഷിണ ചൈനാ കടല്‍ യു.എസും ചൈനയും കൊമ്പുകോര്‍ക്കുന്നു

വിയന്‍റിയെന്‍: ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ഇടപെടേണ്ടതില്ളെന്ന ചൈനയുടെ താക്കീതിന് യു.എസിന്‍െറ മറുപടി. കടലില്‍ ചൈനക്ക് യാതൊരു നിയമാവകാശവും ഇല്ളെന്ന അന്തര്‍ദേശീയ ട്രൈബ്യൂണലിന്‍െറ വിധി അംഗീകരിക്കാന്‍ ചൈന ബാധ്യസ്ഥരെന്ന് ലാവോസ് ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു.  
ഈ വിഷയത്തില്‍ ഉയര്‍ന്നുവരുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചറിയുന്നുവെന്നും ഇത് ലഘൂകരിക്കാന്‍ എങ്ങനെ  ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നാണ്  ഉറ്റുനോക്കുന്നതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടിയില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്ര മേധാവികളുമായി നടത്തിയ ചര്‍ച്ചക്കുശേഷമായിരുന്നു ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് യു.എസിനെതിരെ തിരിഞ്ഞത്. ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് തടയിടാന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നായിരുന്നു കെക്വിയാങ്ങിന്‍െറ പരാമര്‍ശം.
ദക്ഷിണേഷ്യന്‍  രാഷ്ട്രനേതാക്കളും ചൈനയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് ഫിലിപ്പീന്‍സ് നടത്തിയ വെളിപ്പെടുത്തലും ചൈനയെ ചൊടിപ്പിച്ചിരുന്നു.  
കടലില്‍ ചൈന രഹസ്യ ദ്വീപ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ചിത്രസഹിതം ഫിലിപ്പീന്‍സ് ആരോപണമുന്നയിച്ചു. വര്‍ഷങ്ങളായി സമുദ്ര ഭാഗത്തിനുമേല്‍ ചൈന അവകാശവാദം ഉന്നയിച്ചുവരികയാണ്. പ്രതിവര്‍ഷം അഞ്ച് ട്രല്യണ്‍ ഡോളറിന്‍െറ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ഈ മേഖലയില്‍ വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്.
അതേസമയം, ലി കെക്വാങ്ങുമായി ഇതര രാഷ്ട്രനേതാക്കള്‍ ലാവോസില്‍ നടത്തിയ ചര്‍ച്ച സുഗമമായിരുന്നുവെന്നും എന്നാല്‍, ട്രൈബ്യൂണലിന്‍െറ വിധി സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടായില്ളെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യു.എസിനെപ്പോലെ ഈ രാജ്യങ്ങള്‍ക്ക് പുറത്തുള്ളവരെ പ്രശ്നത്തില്‍ ഇടപെടാന്‍ അനുവദിക്കില്ളെന്ന്  ചൈനീസ് നേതാക്കള്‍ പറഞ്ഞതായും അവര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.