പ്ളേഗിനു കാരണമായ ബാക്ടീരിയയെ തിരിച്ചറിഞ്ഞു

ലണ്ടന്‍: ബ്രിട്ടനില്‍ ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്ന പ്ളേഗിനു പിന്നിലെ ബാക്ടീരിയയെ തിരിച്ചറിഞ്ഞു. 1665-1966ല്‍ രാജ്യത്തെ തകര്‍ത്തെറിച്ച ഈ മഹാമാരിയില്‍ ലണ്ടനിലെ ആകെ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം നാമാവശേഷമായി. ഡി.എന്‍.എകളില്‍ യിര്‍സീനിയ പെസ്റ്റിസ് ബാക്ടീരിയയുടെ സാന്നിധ്യം ജര്‍മനി സ്ഥിരീകരിച്ചു.

ആദ്യമായാണ് ഡി.എന്‍.എ പരിശോധനയിലൂടെ ബാക്ടീരിയയെ തിരിച്ചറിയുന്നത്. ലിവര്‍പൂള്‍ സ്ട്രീറ്റിലെ ശ്മശാനത്തില്‍ ഖനനം നടത്തിയാണ് പരിശോധന തുടങ്ങിയത്. ഖനനത്തില്‍ 35,000ത്തോളം കുഴിമാടങ്ങള്‍ കണ്ടത്തെിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.